Connect with us

Kerala

മാല കവര്‍ന്ന കേസ്; പ്രതികളിലൊരാള്‍ അറസ്റ്റില്‍

Published

|

Last Updated

പത്തനംതിട്ട | വീട്ടിനുള്ളില്‍ അതിക്രമിച്ചു കടന്ന് സ്ത്രീയെ ആക്രമിച്ചു പരുക്കേല്‍പ്പിച്ച ശേഷം കഴുത്തിലെ മാല കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. തമിഴ്നാട് സ്വദേശികളായ രണ്ടു പ്രതികളില്‍ ഒരാളെയാണ് പോലീസ് പിടികൂടിയത്. ഈ മാസം 21ന് കോയിപ്രം കാഞ്ഞീറ്റുകര പേരൂര്‍ച്ചാല്‍ വടക്കിനേത്ത് കെ പി രമണിയമ്മയെയാണ് വീട്ടില്‍ കയറി ദേഹോപദ്രവം ഏല്‍പ്പിച്ചത്. സംഭവത്തില്‍ രണ്ടാം പ്രതി തമിഴ്നാട് കന്യാകുമാരി കാരന്‍കാട് പുല്ലുവിള സ്വദേശിയും അയിരൂര്‍ പേരൂര്‍ച്ചാല്‍ വടക്കിനേത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുത്തുലിംഗമാണ് അറസ്റ്റിലായത്.

തമിഴ്നാട് കന്യാകുമാരി പൊട്ടാല്‍ക്കുഴി കല്‍ക്കുളം 8/50 വീട്ടില്‍ പ്രദീബന്‍ ചിദംബരമാണ് കേസിലെ ഒന്നാം പ്രതി. അറസ്റ്റിലായ മുത്തുലിംഗത്തെ വിശദമായി ചോദ്യം ചെയ്ത പോലീസ് ഇയാളുടെ കൈയില്‍ നിന്നും ഇയാളുടെയും സുഹൃത്തിന്റെയും ഉപയോഗത്തിലുള്ള ഓരോ ഫോണുകള്‍ കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest