Connect with us

Ongoing News

മള്ഹർ സിൽവർ ജൂബിലി: ബെംഗളൂരില്‍ പ്രചാരണ സംഗമം നടത്തി

കർണാടക വഖ്ഫ്‌ ബോർഡ് വൈസ് ചെയർമനായി തിരഞ്ഞെടുക്കപ്പെട്ട ഷാഫി സഅദിയെ ആദരിച്ചു

Published

|

Last Updated

ബെംഗളൂര്‍ |19 മുതൽ 22 വരെ മഞ്ചേശ്വരം മള്ഹറില്‍ നടക്കുന്ന ഖാസി സയ്യിദ് മുഹമ്മദ്‌ ഉമറുൽ ഫാറൂഖ് അൽ ബുഖാരി പത്താം ഉറൂസ് മുബാറകിന്റെയും മള്ഹറിന്റെ സിൽവർ ജൂബിലിയുടെയും പ്രചാരണാർത്ഥം ബാംഗ്ലൂർ മജസ്റ്റിക് വിസ്‌ടം മസ്ജിദിൽ  പ്രചാരണ സംഗമം നടന്നു. ഷാഫി സഅദി മജസ്റ്റികിന്റെ അധ്യക്ഷതയിൽ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ഫാറൂഖ് അമാനി ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി അനസ് സിദ്ധീഖി ശിരിയ മുഖ്യ പ്രഭാഷണം നടത്തി. മള്ഹർ ജനറൽ സെക്രട്ടറി സയ്യിദ് ജലാലുദ്ധീൻ സഅദി അൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. പുതുതായി കർണാടക വഖ്ഫ്‌ ബോർഡ് വൈസ് ചെയർമനായി തിരഞ്ഞെടുക്കപ്പെട്ട ഷാഫി സഅദിയെ ആദരിച്ചു. അഡ്വ. ഹസൻ കുഞ്ഞി, ബഷീർ എച് എസ് ആർ, താജുദ്ധീൻ ഫാളിലി, ഹബീബ് മള്ഹരി പ്രസംഗിച്ചു.

Latest