Connect with us

sruthi suicide

മലയാളി മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യ: ഭര്‍തൃ പീഡനത്താലെന്ന് പോലീസ്

ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചു

Published

|

Last Updated

ബെംഗളുരു |  റോയിറ്റേഴ്‌സിലെ മലയാളി റിപ്പോര്‍ട്ടര്‍ ശ്രുതിയുടെ ആത്മഹത്യക്ക് കാരണം ഭര്‍ത്താവിന്റെ പീഡനം മൂലമാണെന്ന് ബെംഗളൂരു പോലീസ്. ശ്രുതിയെ ഭര്‍ത്താവ് അനീഷ് ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. ഓഫീസിലും പുറത്തും ശ്രുതിയെ അനീഷ് പിന്തുടര്‍ന്നു. മുറിക്കുള്ളില്‍ സി സി ടിവി സ്ഥാപിച്ച് നിരീക്ഷിച്ചിരുന്നു നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നും ബെംഗ്ലൂരു പോലീസ് പറഞ്ഞു.

ശ്രുതിയെ ബെംഗ്ലൂരുവിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു.

കാസര്‍കോട് സ്വദേശിയായ ശ്രുതി കഴിഞ്ഞ ഒമ്പത് വര്‍ഷമായി റോയിറ്റേഴ്‌സില്‍ ജോലി ചെയ്ത് വരുകയായിരുന്നു. ഐ ടി ജീവനക്കാരനായ ഭര്‍ത്താവ് അനീഷ് കോറോത്തിനൊപ്പമാണ് ബെംഗളുരു വൈറ്റ് ഫീല്‍ഡിലെ ഫ്‌ലാറ്റില്‍ കഴിഞ്ഞിരുന്നത്. രണ്ട് ദിവസമായി ശ്രുതിയെ ഫോണില്‍ ലഭിക്കാതായതോടെ സഹോദരന്‍ ഫ്‌ലാറ്റില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് വര്‍ഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കാസര്‍കോട് വിദ്യാനഗറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ചാലാറോഡിലെ ശമശാനത്തില്‍ സംസ്‌കാരം നടത്തി.

 

 

 

---- facebook comment plugin here -----

Latest