Kerala
മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരുക്ക്
വാരിയെല്ലിനാണ് പരുക്കേറ്റത്
മലപ്പുറം| മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരുക്ക്. കരുളായി സ്വദേശി സൈനബ(62)ക്കാണ് പരുക്കേറ്റത്. സൈനബയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വാരിയെല്ലിനാണ് പരുക്കേറ്റത്.
വനമേഖലയില്‍ തേക്ക് തൈകള്‍ വെച്ചു പിടിപ്പിക്കുന്ന ജോലിക്കിടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിക്കുകയയിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. സൈനബയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടിരുന്നു എന്നാല്‍ സൈബനക്ക് രക്ഷപ്പാടാന്‍ കഴിഞ്ഞില്ല.
അതേ സമയം ഇന്ന് വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ആനയെ തുരത്തുന്നതിനിടയില്‍ ആനയുടെ മുന്നില്‍ പെട്ട തോട്ടം തൊഴിലാളി രാജുവാണ് മരിച്ചത്.
Content Highlights:
An elderly woman named Sainaba was injured in a wild elephant attack during plantation work in Karulai, Malappuram. She was rushed to Manjeri Medical College Hospital by forest officials. This follows another tragic incident in Wayanad where a plantation worker was killed by a wild elephant.







