Connect with us

First Gear

വാഹനപ്രേമികള്‍ ഏറെ കാത്തുനിന്ന പുതിയ സ്‌കോര്‍പിയോ പുറത്തിറക്കി മഹീന്ദ്ര

രാജ്യത്തെ 30 നഗരങ്ങളില്‍ ജൂലൈ അഞ്ച് മുതല്‍ ടെസ്റ്റ് ഡ്രൈവിനും ജൂലൈ 15 മുതല്‍ മറ്റ് നഗരങ്ങളിലും ലഭ്യമാകും.

Published

|

Last Updated

മുംബൈ | രാജ്യത്തെ എസ് യു വി വിഭാഗത്തില്‍ കടുത്ത മത്സരമുയര്‍ത്തി പുതിയ സ്‌കോര്‍പിയോ- എന്‍ പുറത്തിറക്കി മഹീന്ദ്ര. ജൂലൈ 30ന് രാവിലെ 11 മുതല്‍ സ്‌കോര്‍പിയോ- എന്നിന്റെ ബുക്കിംഗ് ഓണ്‍ലൈനിലും ഡീലര്‍ഷിപ്പിലും ആരംഭിക്കും. അതേസമയം, ആഡ് ടു കാര്‍ട്ട് സംവിധാനം ഓണ്‍ലൈനിലും അല്ലാതെയും ജൂലൈ അഞ്ച് മുതല്‍ ലഭ്യമാകും.

രാജ്യത്തെ 30 നഗരങ്ങളില്‍ ജൂലൈ അഞ്ച് മുതല്‍ ടെസ്റ്റ് ഡ്രൈവിനും ജൂലൈ 15 മുതല്‍ മറ്റ് നഗരങ്ങളിലും ലഭ്യമാകും. പുത്തന്‍ സവിശേഷതകളോടെയാണ് സ്‌കോര്‍പിയോ- എന്‍ വാഹനപ്രേമികളുടെ സമീപത്തെത്തുന്നത്. ടാറ്റ ഹാരിയര്‍, ടാറ്റ സഫാരി, ഹ്യൂണ്ടായ് ക്രെറ്റ, അല്‍കാസര്‍ തുടങ്ങിയവക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്തിയാണ് സ്‌കോര്‍പിയോ- എന്‍ ഇരമ്പിയെത്തുന്നത്.

ഇസഡ് 2, ഇസഡ് 4, ഇസഡ് 6, ഇസഡ് 8, ഇസഡ് 8എല്‍ എന്നീ ട്രിമ്മുകളില്‍ ലഭ്യമാകും. ഡീപ് ഫോറസ്റ്റ്, ഡാസ്ലിംഗ് സില്‍വര്‍, റോയല്‍ ഗോള്‍ഡ്, നാപോളി ബ്ലാക്ക്, എവറസ്റ്റ് വൈറ്റ്, റെഡ് റേഗ്, ഗ്രാന്‍ഡ് കാന്യോന്‍ എന്നീ നിറങ്ങളിലാണെത്തുന്നത്. ആറ് സ്പീഡ് മാന്വല്‍, ഓട്ടോ ഗിയര്‍ ബോക്‌സ് ആണുള്ളത്.