Ongoing News
മഹാത്മാ ഗാന്ധി സര്‍വകലാശാല: പരീക്ഷാ തീയതികള്‍ നീട്ടി, യോഗ കോഴ്‌സിന് അപേക്ഷ സെപ്തം: 30 വരെ
		
      																					
              
              
            കോട്ടയം | മഹാത്മാ ഗാന്ധി സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍ എല്‍ ബി (ത്രിവത്സരം) (2013-2017 അഡ്മിഷന്‍ സപ്ലിമെന്ററി/ 2012 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്/ 2011 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്/ 2011ന് മുമ്പുള്ള അഡ്മിഷന്‍ മേഴ്‌സി ചാന്‍സ് ) പരീക്ഷയും ആറാം സെമസ്റ്റര്‍ എല്‍ എല്‍ ബി പഞ്ചവത്സരം (2008-2010 അഡ്മിഷന്‍ സപ്ലിമെന്ററി/2007 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്/2006 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്/2006ന് മുമ്പുള്ള അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ് കോമണ്‍) പരീക്ഷയും സെപ്തംബര്‍ 17 ന് ആരംഭിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എല്‍ എല്‍ ബി (ത്രിവത്സരം) 2014-2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്/2012 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്/2012ന് മുമ്പുള്ള അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ്, എട്ടാം സെമസ്റ്റര്‍ എല്‍ എല്‍ ബി (പഞ്ചവത്സരം)2008-2010 അഡ്മിഷന്‍ സപ്ലിമെന്ററി/2007 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്/2006 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്/2006ന് മുമ്പുള്ള അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും.
അഞ്ചാം സെമസ്റ്റര്‍ ബി.വോക് (2018 അഡ്മിഷന്‍ റഗുലര്‍ പുതിയ സ്‌കീം) പരീക്ഷകള്‍ സെപ്തംബര്‍ 28 ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍. ആറാം സെമസ്റ്റര്‍ ബി.വോക് (2018 അഡ്മിഷന്‍ റഗുലര്‍/20152017 അഡ്മിഷന്‍ സപ്ലിമെന്ററി/ 2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. പിഴയില്ലാതെ സെപ്തംബര്‍ 22 വരെയും 525 രൂപ പിഴയോടെ സെപ്തംബര്‍ 23 വരെയും 1,050 രൂപ സൂപ്പര്‍ ഫൈനോടെ സെപ്തംബര്‍ 24 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി വി ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്‌സി ചാന്‍സ് പരീക്ഷയെഴുതുന്നവര്‍ 5,250 രൂപ സ്‌പെഷ്യല്‍ ഫീസായി പരീക്ഷാ ഫീസിനും സി വി ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. ഒന്നുമുതല്‍ നാലുവരെ വര്‍ഷ ബി.ഫാം (2016 അഡ്മിഷന്‍) സപ്ലിമെന്ററി പരീക്ഷകള്‍ സെപ്തംബര്‍ 24 ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
പി ജി ഡിപ്ലോമ ഇന്‍ യോഗ കോഴ്സ്
ഈ അധ്യയന വര്‍ഷം മഹാത്മാഗാന്ധി സര്‍വകലാശാല സെന്റര്‍ ഫോര്‍ യോഗ ആന്റ് നാചുറോപതിയില്‍ ആരംഭിക്കുന്ന പി ജി ഡിപ്ലോമ ഇന്‍ യോഗ കോഴ്സിലേക്ക് സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം. വിശദവിവരം www.mgu.ac.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


