Connect with us

maharashtra crisis

അട്ടിമറി നീക്കത്തിനിടെ മഹാരാഷ്ട്രയിലെ നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന്

ഷിന്‍ഡെക്കൊപ്പമുള്ള വിമത എം എല്‍ എമാരെ സൂറത്തില്‍ നിന്നും ഗുവാഹത്തിയിലേക്ക് മാറ്റി

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയിലെ മഹാസഖ്യ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം ഊര്‍ജിതമായിരിക്കെ മുഖ്യമന്ത്രി ഉദ്ധവ് തക്കറെ വിളിച്ച നിര്‍ണായക മന്ത്രി സഭയോഗം ഇന്ന്. നിലവില്‍ 40 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെയുടെ കൂടെ മന്ത്രിമാരുണ്ടോ എന്ന കാര്യം ഇന്നത്തെ യോഗത്തില്‍ വ്യക്തമാകും.
അതിനിടെ ഷിന്‍ഡെക്കൊമുള്ള എം എല്‍ എമാരെ ഗുജറാത്തിലെ സൂറത്തിലുള്ള ഹോട്ടലില്‍ നിന്ന് ഗുവഹത്തിയിലേക്ക് മാറ്റി. ബി ജെ പി നേതൃത്വമാണ് ഇവര്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കുന്നത്.

നേരത്തെയുള്ള 22 ശിവസേനാ എം എല്‍ എമാര്‍ക്കൊപ്പം പ്രഹര്‍ ജന്‍ശക്തി പാര്‍ട്ടിയുടെ രണ്ട് എം എല്‍ എമാര്‍കൂടി ഇന്നലെ അര്‍ദ്ധ രാത്രി സൂറത്തില്‍ എത്തി വിമതര്‍ക്കൊപ്പം ചേര്‍ന്നു.

എന്നാല്‍ സര്‍ക്കാര്‍ വീഴിയില്ലെന്നും വിമതര്‍ക്കൊപ്പം പോയ എല്ലാ എം എല്‍ എമാരും ഉടന്‍ തിരിച്ചുവരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കി. എന്‍സിപിയും ശിവസേനയും തങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുകയാണെന്നും ഉദ്ധവ് തക്കറെ പറഞ്ഞു.പാര്‍ട്ടിയെ നന്നാക്കാനാണ് തന്റെ നീക്കം എന്നും, ഇതുവരെ തീരുമാനമെടുക്കുകയോ ഒരു രേഖയിലും ഒപ്പുവാക്കുകയോ ചെയ്തിട്ടില്ലെന്നും എക് നാഥ് ഷിന്‍ഡെ ഉദ്ധവ് തക്കറെയെ അറിയിച്ചു.
ഷിന്‍ഡെയുമായി ചേര്‍ന്നു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ തയ്യാറാണെന്നു മഹാരാഷ്ട്ര ബി ജെ പി അധ്യക്ഷന്‍, ചന്ദ്ര കന്ത് പട്ടീല്‍ പ്രതികരിച്ചു. ഡല്‍ഹിയിലെത്തിയ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് സര്‍ക്കാര്‍ രൂപവത്കരണനീക്കങ്ങളിലേക്ക് കടക്കാന്‍, കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

288 അംഗ മഹാരാഷ്ട്ര നിയമ സഭയില്‍ 169 അംഗങ്ങളുടെ പിന്തുണയാണ് മഹാവികാസ് അഗാഡി സര്‍ക്കാറിന് ഉള്ളത്. അതില്‍ നാല്‍പ്പതോളം പേര്‍ വിമത പക്ഷത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ട്.ബിജെപി യുടെ 106 അടക്കം 113 എംഎല്‍എമാരാണ് നിലവില്‍ എന്‍ഡിഎയ്ക്കുള്ളത്.

 

Latest