Connect with us

From the print

മദ്‌റസാധ്യാപക ക്ഷേമനിധി വിഹിതം: തീയതി നീട്ടി

2024-2025 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്‌ക്കേണ്ട അവസാന തീയതി ഈ മാസം 31 വരെ നീട്ടിയതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍.

Published

|

Last Updated

മലപ്പുറം | കേരള മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ 2024-2025 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്‌ക്കേണ്ട അവസാന തീയതി ഈ മാസം 31 വരെ നീട്ടിയതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ളവര്‍ അംഗത്വം പുതുക്കുന്നതിന് അപേക്ഷയും അംഗത്വ കാര്‍ഡിന്റെ കോപ്പിയും അടവ് സംബന്ധിച്ച വിവരവും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്‌റസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ യു ആര്‍ ഡി എഫ് സി കെട്ടിടം, രണ്ടാം നില, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍ പി ഒ, കോഴിക്കോട്-673005 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0495 2966577.

 

Latest