Connect with us

Malappuram

ലോക സമാധാന പ്രാര്‍ഥനയോടെ മഅ്ദിന്‍ ബദ്ര്‍ അനുസ്മരണ സംഗമം സമാപിച്ചു

നാളെ (മാര്‍ച്ച് ഏഴ്, ശനി) ബദ്ര്‍ ദിനം (റമസാന്‍ 17).

Published

|

Last Updated

ബദ്ര്‍ ദിനത്തോടനുബന്ധിച്ച് സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സംഘടിപ്പിച്ച ആത്മീയ സംഗമത്തിന് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കുന്നു.

മലപ്പുറം | ബദ്ര്‍ ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ബദ്ര്‍ അനുസ്മരണ-ആത്മീയ സംഗമത്തില്‍ ആയിരങ്ങള്‍ ഒത്തുകൂടി. ജുമുഅ നിസ്‌കാരത്തോടെ ആരംഭിച്ച പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം, ബദ്‌രീങ്ങളുടെ നാമങ്ങള്‍ ഉരുവിട്ടുള്ള പ്രാര്‍ഥന, മഹ്‌ളറതുല്‍ ബദ്‌രിയ്യ, മൗലിദ് പാരായണം, ബദ്ര്‍ ബൈത്ത്, യാസീന്‍ പാരായണം, നാരിയത്ത് സ്വലാത്ത്, സമൂഹ നോമ്പുതുറ എന്നിവ നടന്നു. പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ലോക സമാധാനത്തിനായി പ്രത്യേക പ്രാര്‍ഥന നടത്തി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഓണ്‍ലൈനായി നേതൃത്വം നല്‍കി. സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചരിത്ര പണ്ഡിതന്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി ബദ്ര്‍ ചരിത്ര പ്രഭാഷണം നടത്തി.

പരിപാടിയില്‍ സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, മൂസ ഫൈസി ആമപ്പോയില്‍, അബൂബക്കര്‍ സഖാഫി അരീക്കോട്, അബ്ദുറസാഖ് ലത്വീഫി ചെമ്മലശ്ശേരി, ദുല്‍ഫുഖാര്‍ അലി സഖാഫി, യൂസുഫ് സഖാഫി സ്വലാത്ത് നഗര്‍, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, അശ്ക്കര്‍ സഅദി താനാളൂര്‍, റിയാസ് സഖാഫി പൂക്കോട്ടൂര്‍, ഹാഫിള് നഈം അദനി, ഹാഫിള് മിദ്ലാജ് അദനി ഒതളൂര്‍ സംബന്ധിച്ചു.

ബദ്ര്‍ ദിനമായ നാളെ (മാര്‍ച്ച് ഏഴ്, ശനി) രാവിലെ 10ന് മഅ്ദിന്‍ ക്യാമ്പസില്‍ വനിതാ വിജ്ഞാന വേദിയും മൗലിദ് പാരായണ സദസ്സും നടക്കും. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് പ്രഭാഷണം നടത്തും.

 

 

Latest