Connect with us

Kasargod

മദനീയം; മര്‍കസ് സാദാത്ത് ഭവനങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് നാലിന്

ആദൂര്‍ മഞ്ഞംപാറയിലാണ് വീടുകൾ നിര്‍മിച്ച് നൽകിയത്

Published

|

Last Updated

കാസര്‍കോട് | ജാമിഅ മര്‍കസിന്റെ നേതൃത്വത്തില്‍ മദനീയം അബ്ദുല്‍ ലത്വീഫ് സഖാഫി, സാദാത്തുക്കള്‍ക്ക് ആദൂര്‍ മഞ്ഞംപാറയില്‍ നിര്‍മിച്ച് നല്‍കുന്ന മൂന്ന് വീടുകളുടെ താക്കോല്‍ദാനം ആഗസ്റ്റ് നാലിന് രാവിലെ 8:30 ന് മഞ്ഞമ്പാറ മജ്‌ലിസില്‍ നടക്കുന്ന ചടങ്ങില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും.

സയ്യിദ് അഷ്റഫ് തങ്ങള്‍ അസ്സഖാഫ് ആദൂര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍ പ്രാര്‍ഥന നടത്തും. മദനീയം അബ്ദുല്‍ ലത്വീഫ് സഖാഫി സ്വാഗതമാശംസിക്കും.

സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ആദൂര്‍, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി, അബ്ദുല്‍ഖാദര്‍ സഖാഫി കട്ടിപ്പാറ, ജമാല്‍ സഖാഫി ആദൂര്‍, അബ്ദുല്‍ റഹിമാന്‍ സഖാഫി പൂത്തപ്പലം തുടങ്ങിയവര്‍ സംബന്ധിക്കും.

പരിപാടിയുടെ നടത്തിപ്പിന് സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ ചെയര്‍മാനും അലിമാസ്റ്റര്‍ കണ്‍വീനറും സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ട്രഷററുമായി സംഘാടക സമിതി രൂപവത്ക്കരിച്ചു.

 

Latest