Connect with us

Educational News

മഅദിൻ അക്കാഡമി പെൺകുട്ടികൾക്കായുള്ള ഉപരിപഠന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

35,000 രൂപ വരെ ഉപരിപഠനത്തിന് സ്കോളർഷിപ്പ് ലഭിക്കും.

Published

|

Last Updated

മലപ്പുറം | മഅ്ദിൻ അക്കാദമിയുടെ സയൻസ് ഉപരിപഠന സ്കോളർഷിപ്പായ SEETA ക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ എഴുതുന്ന പെൺകുട്ടികളായിരിക്കണം.

രണ്ട് റൗണ്ട് പരീക്ഷകളിലൂടെയാണ് സ്കോളർഷിപ്പിനർഹരായവരെ കണ്ടെത്തുന്നത്. Eരീക്ഷകളിൽ വിജയിക്കുന്നവർക്ക് 35,000 രൂപ വരെ ഉപരിപഠനത്തിന് സ്കോളർഷിപ്പ് ലഭിക്കും.

മാർച്ച് ആറിനാണ് SEETAയുടെ ആദ്യ റൗണ്ട് പരീക്ഷ നടക്കുക. ആദ്യ റൗണ്ട് ഓൺലൈനിലും അവസാന റൗണ്ട് നേരിട്ടും നടത്തും.

അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപെടുക: 9037453347