Connect with us

Business

അബുദാബി റിയാദ് സിറ്റിയിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

അബുദാബി മുനിസിപ്പാലിറ്റി അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സഹി  ഉദ്ഘാടനം നിർവഹിച്ചു.  

Published

|

Last Updated

അബുദാബി | ലുലു ഗ്രൂപ്പിൻ്റെ  പുതിയ  ഹൈപ്പർമാർക്കറ്റ് അബുദാബിയിലെ റിയാദ് സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ അബുദാബി മുനിസിപ്പാലിറ്റി അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സഹി  ഉദ്ഘാടനം നിർവഹിച്ചു.

അബുദാബി നഗരത്തിലെ പ്രാന്തപ്രദേശമായ  റിയാദ് സിറ്റിയിലെ പുതിയ വാണിജ്യ സമുച്ഛയമായ കോർട്ട് യാർഡ് മാളിലാണ് 40,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്.  ഗ്രൂപ്പിൻ്റെ ആഗോള തലത്തിലുള്ള 214ാം ഹൈപ്പർമാർക്കറ്റാണിത്. ഗ്രോസറി, ഫ്രഷ് ഉത്പന്നങ്ങൾ, പഴം പച്ചക്കറികൾ ഉൾപ്പെടെയുള്ള  വൈവിധ്യമാർന്ന  ഉത്പന്നങ്ങളുടെ വിശാലമായ  ശേഖരം പുതിയ ഹൈപ്പർമാർക്കറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്റഫ് അലി, സി ഇ ഒ സൈഫി രൂപാവാല, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍  ചടങ്ങിൽ സംബന്ധിച്ചു.

 

Latest