Kerala
കൊച്ചി മെട്രോ എം ഡി സ്ഥാനത്തുനിന്നും ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങുന്നു
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ ബിജു പ്രഭാകര്‍, ജിജി തോംസണ്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കൊച്ചി | ലോക്‌നാഥ് ബെഹറ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനം ഒഴിയുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി നാളെ അവസാനിക്കും. പുതിയ സ്ഥിരം എംഡിയെ കേരള സര്‍ക്കാര്‍ തീരുമാനിക്കുന്നത് വരെ എറണാകുളം ജില്ലാ കലക്ടര്‍ ജി പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടെ താല്‍ക്കാലിക ചുമതല നല്‍കുമെന്നാണ് അറിയുന്നത്. മുന്‍ സംസ്ഥാന പോലീസ് മേധാവിയായിരുന്ന ബെഹ്‌റ 2021 ആഗസ്റ്റിലാണ് കൊച്ചി മെട്രോയുടെ എം ഡി സ്ഥാനത്ത് എത്തുന്നത്
ഇടത് സര്‍ക്കാരിന്റെ കാലത്ത് രണ്ടുതവണ അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കി. കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ഥ്യമാക്കിയത് ബെഹ്‌റയുടെ കാലത്താണ്. കൂടാതെ രണ്ടാം ഘട്ട മെട്രോ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിലും നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്.
ബെഹ്‌റക്ക് ഇനിയും കാലാവധി നീണ്ടി നല്‍കേണ്ടതില്ലെന്ന യുഡിഎഫ് നിലപാടിന്റെ ഭാഗമായി പുതിയ മാനേജിങ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ ബിജു പ്രഭാകര്‍, ജിജി തോംസണ്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Loknath Behera is stepping down as the Managing Director of Kochi Metro as his official tenure ends. Ernakulam District Collector G Priyanka is expected to take temporary charge of KMRL. Retired IAS officers Biju Prabhakar and Jiji Thomson are being considered for the permanent role.




