Connect with us

Kerala

ബാറുകളില്‍ നിന്നും മാസപ്പടി പിരിച്ചു; ഡെപ്യൂട്ടി കമ്മീഷണര്‍ കോട്ടയത്ത് പിടിയില്‍

രഹസ്യാന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചതോടെ എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവു നേരിട്ട് റെയ്ഡിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു

Published

|

Last Updated

കോട്ടയം  |  കോട്ടയത്തെ ബാറുകളില്‍ നിന്ന് മാസപ്പടി വാങ്ങിയ ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാറിനെ എക്‌സൈസ് കമ്മീഷണര്‍ റെയ്ഡില്‍ പിടികൂടി.അശോക് കുമാര്‍ കൈക്കൂലി വാങ്ങുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്നുദിവസം രഹസ്യ അന്വേഷണം നടത്തി. തുടര്‍ന്ന് ചങ്ങനാശ്ശേരിയിലെ ബാറുടമയാണ് പണം പിരിക്കുന്നത് എന്ന് കണ്ടെത്തി.

 

രഹസ്യാന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചതോടെ എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവു നേരിട്ട് റെയ്ഡിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.തുടര്‍ന്നാണ് ഡെപ്യൂട്ടി കമ്മീഷണറെ പിടികൂടിയത്. ഓണ ദിനങ്ങളില്‍ ആയിരുന്നു റെയ്ഡ്

Content Highlights: Excise Commissioner Sambasiva Rao directly ordered a raid that caught Kottayam Excise Deputy Commissioner Ashok Kumar taking monthly bribes from local bar owners. A three-day secret investigation revealed a Changanassery bar owner was collecting the money. The raid took place during Onam days.

 

---- facebook comment plugin here -----

Latest