Connect with us

lok poll survey

ബി ജെ പിക്ക് ഹിന്ദി ഹൃദയഭൂമിയില്‍ തിരിച്ചടി പ്രവചിച്ച് ലോക് പോള്‍ സര്‍വേ

ദക്ഷിണേന്ത്യയിലും നിലവിലെ സീറ്റുകള്‍ നഷ്ടമാകും

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയില്‍ ബി ജെ പിക്ക് തിരിച്ചടി നേരിടുമെന്ന് പ്രമുഖ തെരഞ്ഞെടുപ്പ് സര്‍വെ ഏജന്‍സിയായ ലോക് പോള്‍. ദക്ഷിണേന്ത്യയില്‍ നിലവിലെ സീറ്റുകള്‍ നഷ്ടമാകുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

നാല് സംസ്ഥാനങ്ങളിലെ സര്‍വെ ഫലങ്ങളാണ് ലോക് പോള്‍ പുറത്തുവിട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ പരമാവധി സീറ്റുകള്‍ ബി ജെ പി നേടിയിരുന്നു. ഉത്തരേന്ത്യയില്‍ കഴിഞ്ഞ തവണ ലഭിച്ച അത്രയും സീറ്റുകള്‍ ഇത്തവണ നിലനിര്‍ത്താന്‍ കഴിയില്ലെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ബി ജെ പി ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റ് ലഭിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്.

ഉത്തരേന്ത്യയില്‍ നഷ്ടപ്പെടുന്നത് ദക്ഷിണേന്ത്യയില്‍ പിടിക്കുക എന്ന ബി ജെ പി തന്ത്രത്തിന് തിരിച്ചടി നേരിടുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും സീറ്റുകളില്‍ കുറവുണ്ടാകും. ഉത്തര്‍പ്രദേശില്‍ എന്‍ ഡി എ 69 സീറ്റുകള്‍ വരെ നേടുമെന്നാണു പ്രവചനം. ഇന്‍ഡ്യ സഖ്യത്തിന് 10, ബി എസ് പി നാല് സീറ്റുകള്‍ കരസ്ഥമാക്കിയേക്കും.

എന്‍ ഡിഎ പാളയത്തില്‍ തിരിച്ചെത്തിയ നിതീഷ് കുമാര്‍ ബിഹാറില്‍ വലിയ നേട്ടം ഉണ്ടാക്കില്ല. ഇവിടെ എന്‍ ഡി എ 25 സീറ്റ് വരെ നേടാം. ഇന്ത്യ മുന്നണി 16 സീറ്റുകള്‍ വരെ നേടിയേക്കാം. പശ്ചിമ ബംഗാളില്‍ ബി ജെ പിക്ക് 13 സീറ്റ് വരെ കിട്ടും. തൃണമൂല്‍ 28 സീറ്റ് വരെ നേടും. കോണ്‍ഗ്രസിന് നാലു സീറ്റ് പ്രവചിക്കുന്ന സര്‍വേ ഇടതു മുന്നണിക്ക് സീറ്റുകള്‍ പ്രവചിക്കുന്നില്ല.

വടക്ക് കിഴക്കാന്‍ സംസ്ഥാനങ്ങളില്‍ എട്ടു സീറ്റാണ് ബി ജെ പിക്ക് സര്‍വെ പറയുന്നത്. ഇന്ത്യ നാലു സീറ്റ് വരെ നേടും. തമിഴ്‌നാട്ടില്‍ ഡി എം കെ സഖ്യം തൂത്തുവാരുമെന്ന് സര്‍വെ പറയുന്നു. ആകെയുള്ള 39 സീറ്റുകളും ഇന്ത്യ സഖ്യം നേടും. കര്‍ണാടകയില്‍ ഇന്ത്യ 17 സീറ്റ് വരെ നേടുമ്പോള്‍ ബി ജെ പി 13 സീറ്റുകളെ പ്രവചിക്കുന്നുള്ളൂ.