National
മദ്യനയ അഴിമതിക്കേസ്; കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി
കവിതയ്ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇഡി വാദിച്ചു.
 
		
      																					
              
              
            ന്യൂഡല്‍ഹി|ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കവിതയുടെ മകന്റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യത്തിന് കോടതിയെ സമീപിച്ചത്. കവിതയ്ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇഡി വാദിച്ചു.
കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന് നേരത്തെ കവിതയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. ചെവ്വാഴ്ച വരെയാണ് കവിതയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          