Connect with us

National

മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാളിനെ നാളെ ഇഡി ചോദ്യം ചെയ്യും

അരവിന്ദ് കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഇപ്പോള്‍ നടക്കുന്നത് മനപ്പൂര്‍വ്വമായ രാഷ്ട്രീയ വേട്ടയാണെന്നും ദേശീയ വക്താവ് പ്രിയങ്ക കക്കാര്‍ പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ നാളെ ഇഡിചോദ്യം ചെയ്യും. മുഖ്യമന്ത്രി ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് എഎപി അറിയിച്ചു. ഇന്ത്യ സഖ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ബിജെപി നടത്തുന്ന നീക്കമാണ് ഇത്. മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഇപ്പോള്‍ നടക്കുന്നത് മനപ്പൂര്‍വ്വമായ രാഷ്ട്രീയ വേട്ടയാണെന്നും ദേശീയ വക്താവ് പ്രിയങ്ക കക്കാര്‍ പറഞ്ഞു.

അഴിമതി ആരോപണം പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവിനെതിരെ സാധ്യമായ നിയമവഴികള്‍ തേടുമെന്നും പ്രിയങ്ക കക്കാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അറസ്റ്റുണ്ടായാലും രാജി വെക്കരുതെന്ന് കെജ്രിവാളിനോട് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇഡി നോട്ടീസിനെതിരെ മറ്റു നിയമവഴികളെ കുറിച്ച് ആംആദ്മി പാര്‍ട്ടി ചര്‍ച്ച നടത്തുന്നുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.