Connect with us

National

ലഷ്‌കറെ ത്വയ്യിബയുമായി ബന്ധം; ജമ്മു കാശ്മീരില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ഇവരില്‍ നിന്ന് മൂന്ന് ഗ്രനൈഡുകള്‍ കണ്ടെടുത്തു

Published

|

Last Updated

ശ്രീനഗര്‍| ജമ്മു കാശ്മീരിലെ ബാരാമുല്ലയില്‍ ലഷ്‌കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.  ഉവൈസ് അഹമ്മദ് വാസ, ബാസിത് ഫയാസ് കാലൂ, ഫഹീം അഹമ്മദ് മിര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് മൂന്ന് ഗ്രനൈഡുകള്‍ കണ്ടെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും സുരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. യു.എ.പി.എ അടക്കം നിരവധി വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

 

 

---- facebook comment plugin here -----

Latest