Connect with us

medical negligence

കാലുമാറി ശസ്ത്രക്രിയ: ഡോക്ടര്‍ തെറ്റു സമ്മതിക്കുന്ന വീഡിയോ പുറത്ത്

മെഡിക്കല്‍ കോളേജിലെ തുടര്‍പരിശോധനയില്‍ ഇടത് കാലിന് തന്നെയാണ് ശസ്ത്രക്രിയ വേണ്ടിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട്  | ഇടത് കാലിന് പകരം വലതു കാലില്‍ ശസ്ത്രക്രിയ നടത്തിയെന്ന് കോഴിക്കോട് നാഷണല്‍ ആശുപത്രിയിലെ ഡോക്ടര്‍ സമ്മതിക്കുന്ന ദൃശ്യങ്ങള്‍ സജ്‌നയുടെ കുടുംബം പുറത്തുവിട്ടു. മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയിലാണ് ഇടത് കാലില്‍ ശസ്ത്രക്രിയ നടത്താന്‍ താന്‍ മുന്നൊരുക്കം നടത്തിയെന്ന് ഡോക്ടര്‍ പറയുന്നത്.

മെഡിക്കല്‍ കോളേജിലെ തുടര്‍പരിശോധനയില്‍ ഇടത് കാലിന് തന്നെയാണ് ശസ്ത്രക്രിയ വേണ്ടിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. നാഷണല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവിയായ ഡോ. പി. ബെഹിര്‍ഷാന്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ചിരുന്നു എന്നാണു കുടുംബം പറയുന്നത്.

സത്യത്തില്‍ ഇടതു കാലിന് വേണ്ടിയാണ് ഞാന്‍ മുന്നൊരുക്കം നടത്തിയത്. നിങ്ങള്‍ പറയുന്നതെല്ലാം ശരിയാണ്.എനിക്ക് വേറൊന്നും പറയാനില്ല-ഇതാണ് വീഡിയോയില്‍ ഡോക്ടര്‍ പറയുന്നത്. ഈ ദൃശ്യങ്ങള്‍ പോലീസിനും കൈമാറിയിട്ടുണ്ട്.

ഡോക്ടറുടെ പിഴവ് മറയ്ക്കാന്‍ ചികിത്സാ രേഖകള്‍ എല്ലാം ആശുപത്രി മാനേജ്‌മെന്റ് തിരുത്തിയെന്ന പരാതിയില്‍ കുടുംബം ഉറച്ചുനില്‍ക്കുകയാണ്. അശ്രദ്ധമായ ചികിത്സയ്ക്ക് ഡോ. ബെഹിര്‍ഷാനെതിരെ നടക്കാവ് പൊലീസ് കേസെടുത്തത് നിസ്സാര വകുപ്പ് ചുമത്തിയാണെന്നു കുടുംബം ആരോപിക്കുന്നു.

Latest