Connect with us

Editors Pick

ലോകത്തിലെ ഏറ്റവും വലിയ ഭവനങ്ങളെ കുറിച്ച് അറിഞ്ഞോളൂ...

തുർക്കിയിലെ വൈറ്റ് ഹൗസ് എന്നറിയപ്പെടുന്ന വീടാണ് ലോകത്തിലെ രണ്ടാമത്തെ വലിയ വീടായി അറിയപ്പെടുന്നത്.

Published

|

Last Updated

ന്ത്യയിലെ ലക്ഷ്മിവിലാസ് പാലസ് മുതൽ യുകെയിലെ ബക്കിങ്ഹാംകൊട്ടാരം വരെ ലോകത്തിലെ ഏറ്റവും വലിയ അഞ്ചു വീടുകളുടെ പട്ടിക പരിചയപ്പെടാം.

ലക്ഷ്മിവിലാസ് പാലസ്

700 ഏക്കറിൽ പരന്നുകിടക്കുന്ന 170 മുറികൾ ഉൾക്കൊള്ളുന്ന ലക്ഷ്മിവിലാസ് പാലസ് സ്ഥിതിചെയ്യുന്നത് ഗുജറാത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ വീടായി കണക്കാക്കുന്ന ഒന്നാണ് ഇത്.

 

വൈറ്റ് ഹൗസ്

ആയിരത്തിലധികം മുറികളും 71 ഏക്കർ വിസ്തൃതിയുമുള്ള തുർക്കിയിലെ വൈറ്റ് ഹൗസ് എന്നറിയപ്പെടുന്ന വീടാണ് ലോകത്തിലെ രണ്ടാമത്തെ വലിയ വീടായി അറിയപ്പെടുന്നത്. അക് സരായി എന്നാണ് ഈ വീടിന്റെ മറ്റൊരു പേര്.

 

ഇസ്താന നൂറുൽ ഈമാൻ

ഏകദേശം 50 ഏക്കർ വിസ്തൃതിയിൽ ചെറിയ ദ്വീപ് രാഷ്ട്രമായ ബ്രൂണയിൽ ആണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.178 മുറികൾ ഉള്ള ഈ കെട്ടിടത്തിൽ 257 കുളിമുറികളും 5 നീന്തൽ കുളങ്ങളും ഉണ്ട്.

 

അപ്പസ്തോലിക് കൊട്ടാരം

വത്തിക്കാൻ കൊട്ടാരം എന്നറിയപ്പെടുന്ന ഇത് മാർപാപ്പയുടെ ഔദ്യോഗിക വസതിയാണ്. 40 ഏക്കറിൽ അധികം വ്യാപിച്ചു കിടക്കുന്നു ഇതിന്റെ വിസ്തൃതി.

 

ഉമൈദ് ഭവൻ

ജോധ്പൂരിലെ ഉമൈദ്ഭ വൻ കൊട്ടാരം ഏകദേശം 20 ഏക്കറോളം വ്യാപിച്ചു കിടക്കുന്നതാണ്. കൊട്ടാരത്തിന്റെ ഒരു ഭാഗം ഹോട്ടൽ ആക്കി മാറ്റിയപ്പോൾ മറ്റൊരു ഭാഗം ജോധ്പൂർ രാജകുടുംബത്തിന്റെ കയ്യിലാണ്.

Latest