Connect with us

League BJP secret relationship

ലീഗിന് ബി ജെ പി വോട്ട് വേണം: സലാമിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

'നമുക്ക് വോട്ടാണ് വലുത്. ബി ജെ പിക്കാര്‍ നമുക്ക് വോട്ട് ചെയ്യുമെങ്കില്‍ അവരുടെ വോട്ട് നമുക്ക് വേണം. അതിന് അവരെ പോയി കാണണമെങ്കില്‍ ഞാന്‍ അതിന് തയ്യാറാണ്'

Published

|

Last Updated

കോഴിക്കോട് | ബി ജെ പിയുടെ വോട്ട് ലീഗിന് വേണമെന്നും അവരുമായി സംസാരിക്കാന്‍ താന്‍ തയ്യാറാണെന്നുമുള്ള ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ ടെലിഫോണ്‍ സംഭാഷണം പുറത്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്ത്് കോഴിക്കോട് സൗത്തിലെ ഒരു ലീഗ് നേതാവുമായി സലാം സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശം ന്യൂസ് 18 ചാനലാണ് പുറത്തുവിട്ടത്.

കോഴിക്കോട് സൗത്തില്‍ വനിതാ സ്ഥാനാര്‍ഥിയെ ഇറക്കി ലീഗ് വലിയ വെല്ലുവിളി നേരിടുന്ന ഒരു സാഹചര്യത്തിലായിരുന്നു സലാമിന്റെ ഇത്തരത്തിലുള്ള നീക്കം.
‘നമുക്ക് വോട്ടാണ് വലുത്. അതിന് അവര്‍ ബൂത്ത് കമ്മിറ്റി ചേര്‍ന്നോ, മണ്ഡലം കമ്മിറ്റി ചേര്‍ന്നോ എന്നത് പ്രശ്‌നമല്ല. ബി ജെ പിക്കാര്‍ നമുക്ക് വോട്ട് ചെയ്യുമെങ്കില്‍ അവരുടെ വോട്ട് നമുക്ക് വേണം. അതിന് അവരെ പോയി കാണണമെങ്കില്‍ ഞാന്‍ അതിന് തയ്യാറാണ്’- ഇതായിരുന്നു സലാമിന്റെ ഫോണ്‍ സംഭാഷണം.

കോഴിക്കോട് സൗത്തില്‍ നേരത്തെ തന്നെ ബി ജെ പി വോട്ടുകള്‍ ലീഗിന് ലഭിക്കുന്നതായി സി പി എം ആരോപിച്ചിരുന്നു. എം കെ മുനീറും സി പി മുസാഫര്‍ അഹമ്മദും തമ്മില്‍ മത്സരിച്ചപ്പോഴുണ്ടായ ബി ജെ പി വോട്ടുകളിലെ ചോര്‍ച്ച വലിയ ചര്‍ച്ചയായിരുന്നു. കോഴിക്കോട് സൗത്തിനോട് ചേര്‍ന്നുള്ള ബേപ്പൂര്‍ മണ്ഡലത്തിലെ മുന്‍കാല കോ- ലീ-ബി ബന്ധം കേരളത്തിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും ചര്‍ച്ചയാകാറുമുണ്ട്.

 

 

 

Latest