Kerala
ലേക്കര്‍ ഇന്ത്യ കോര്‍പ്പ് നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സ്ഥാപനം: ഡോ. അനീസ് അറയ്ക്കല്‍
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയമപരമായ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചാണ് കമ്പനി തുടങ്ങിയത്
കോഴിക്കോട് | കോഴിക്കോട് കേന്ദ്രമായ ലേക്കര്‍ ഇന്ത്യ കോര്‍പ്പ് എന്ന സ്ഥാപനം കടലാസ് കമ്പനിയാണെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം വസ്തുതാപരമല്ലെന്ന് പാര്‍ട്ണര്‍ ഡോ. അനീസ് അറയ്ക്കല്‍ പ്രസ്താവനയില്‍ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയമപരമായ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചാണ് കമ്പനി തുടങ്ങിയത്. ജിഎസ്ടി രജിസ്‌ട്രേഷന്‍, എം എസ് എം ഇ / ഉദ്യം രജിസ്‌ട്രേഷന്‍, ഭാവിയിലെ ഉല്‍പ്പന്ന വിപുലീകരണത്തിന്റെ ഭാഗമായി എടുത്ത ഹോള്‍സെയില്‍ ഫാര്‍മസി ലൈസന്‍സ് തുടങ്ങി നിയമപരമായ എല്ലാ അംഗീകാരങ്ങളും ലൈസന്‍സുകളും പ്രാബല്യത്തിലുണ്ട്.
ഓഫീസിനായി ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സാങ്കേതികവും രേഖകളുടെ ഫോര്‍മാറ്റുമായി ബന്ധപ്പെട്ട ചില തിരുത്തലുകള്‍ നിര്‍ദ്ദേശിച്ച് പഞ്ചായത്ത് അപേക്ഷ തിരികെ നല്‍കുകയായിരുന്നു. പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട്, ആവശ്യമായ തിരുത്തലുകള്‍ വരുത്തി അപേക്ഷ വീണ്ടും സമര്‍പ്പിക്കാനും മറ്റ് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുമുള്ള നടപടികള്‍ നടന്നുവരികയാണ്.
സുതാര്യമായ ബിസിനസ്സ് രീതികളും കൃത്യമായ ഗുണനിലവാര മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിയമങ്ങളും പാലിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. നിരവധി കസ്റ്റമേഴ്‌സിന്റെ പിന്തുണ ഇതിനകം കമ്പനിക്കുണ്ട്. വസ്തുത മനസ്സിലാക്കി കമ്പനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Content Highlights:
Laker India Corp partner Dr. Anees Arayakkal clarified that allegations calling the firm a shell company are baseless. He stated the company complies with all central and state regulations, holding valid GST and MSME registrations. Corrected license applications are currently resubmitted to the Olavanna Panchayat.



