Connect with us

Kerala

ലീഗ് മന്ത്രിമാര്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

ലീഗ് മന്ത്രിമാര്‍ പാര്‍ട്ടി രീതിയില്‍ അല്ല മുന്നോട്ട് പോകുന്നത്

Published

|

Last Updated

കോഴിക്കോട് | മുസ്്‌ലിം ലീഗ് മന്ത്രിമാര്‍ പാര്‍ട്ടി രീതിയില്‍ അല്ല മുന്നോട്ട് പോകുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. സ്റ്റാഫ് നിയമനത്തില്‍ പാര്‍ട്ടി നേതൃത്വത്തെ മന്ത്രിമാര്‍ തെറ്റിദ്ധരിപ്പിച്ചതായും വിമര്‍ശനമുയര്‍ന്നു. മുസ്ലിം ലീഗിന്റെ ഓരോ മന്ത്രിയും തങ്ങളുടെ സ്റ്റാഫിന്റെ പൂര്‍ണവിവരം പ്രസിദ്ധികരിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പകരം മറ്റുള്ളവരെ സ്റ്റാഫായി നിയമിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി പിരിച്ചുവിടണമെന്ന അഭിപ്രായവും ഉയര്‍ന്നു. പി എം ശ്രീയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും യൂത്ത് ലീഗ് യോഗത്തില്‍ ആവശ്യമുയര്‍ന്നു. പിഎം ശ്രീയുമായി മുന്നോട്ട് പോയാല്‍ യൂത്ത് ലീഗ് സമരത്തിറങ്ങണമെന്നും ചില നേതാക്കള്‍ ആവശ്യപ്പെട്ടു.

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നവംബറില്‍ എറണാകുളത്ത് നടത്താന്‍ തീരുമാനിച്ചു. സമ്മേളനത്തില്‍ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കും. സെപ്റ്റംബറില്‍ പുതിയ ജില്ലാ കമ്മിറ്റികള്‍ നിലവില്‍വരും. പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ നേരത്തെ തന്നെ ലീഗിനുള്ളില്‍ അമര്‍ഷം പുകയുകയാണ്. കോഴിക്കോട് സൗത്ത് എം എല്‍ എ ഫൈസല്‍ ബാബുവിന്റെ സ്റ്റാഫില്‍ സി പി എം പ്രവര്‍ത്തകനെ നിയമിച്ചുവെന്ന് ആരോപിച്ച് ലീഗ് സര്‍വീസ് സംഘടന പരസ്യമായി രംഗത്തുവന്നു. സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്റെ പരിപാടിയില്‍ നിന്ന് ഫൈസല്‍ ബാബുവിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.

 

Content Highlights:
The Youth League state committee meeting sharply criticized Muslim League ministers over personal staff appointments. Leaders demanded full disclosure of staff details and urged the government to withdraw from the PM SHRI scheme. The Youth League state conference is scheduled for November.

 

Latest