Connect with us

Kerala

പരീക്ഷാ ക്രമക്കേട് ആരോപണം; പി എസ് സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍

ഭരണഘടനാ സ്ഥാപനമായ പി എസ് സിയില്‍ ഇടപെടാനുള്ള തന്റെ അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി

Published

|

Last Updated

തിരുവനന്തപുരം | പി എസ് സി സെക്രട്ടറി സാജു ജോര്‍ജിനെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്നലെ വൈകീട്ട് സെക്രട്ടറിയെ വിളിച്ചുവരുത്തിയത്.

ഭരണഘടനാ സ്ഥാപനമായ പി എസ് സിയില്‍ ഇടപെടാനുള്ള തന്റെ അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ഗവര്‍ണര്‍ പി എസ് സി സെക്രട്ടറിയോട് ചോദിച്ച് മനസിലാക്കിയെന്നാണ് വിവരം. അന്വേഷണത്തിന്റെ പുരോഗതിയും ചോദിച്ചറിഞ്ഞു.

അന്വേഷണവുമായി പി എസ് സി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.പി എസ് സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുയര്‍ന്നാല്‍ പി എസ് സിയുടെ ആഭ്യന്തര വിജിലന്‍സ് സംവിധാനം അത് പരിശോധിച്ച് നടപടിയെടുക്കുന്നതാണ് പതിവ് രീതി.

ഉദ്യോഗസ്ഥരെ ഗവര്‍ണര്‍ ലോക്ഭവനിലേക്ക് വിളിച്ചു വരുത്തി വിശദീകരണം തേടുന്നത് മുമ്പില്ലാത്തതാണ്. ഉദ്യോഗസ്ഥരെ വിളിപ്പിക്കാന്‍ തനിക്ക് അധികാരമുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. സര്‍ക്കാരിന്റെ അറിവില്ലാതെ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഡി ജി പിയെ വിളിച്ചുവരുത്തിയതില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ വീണ്ടും ഇതേ നടപടി ആവര്‍ത്തിക്കുന്നത്.

 

Content Highlights:
Governor Rajendra Vishwanath Arlekar summoned PSC Secretary Saju George to Lok Bhavan seeking details on exam irregularity allegations. The Secretary briefed the Governor on the progress of the ongoing probe. This action comes amid rising political tensions over the Governor directly summoning state officials.

 

Latest