Kerala
പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം; പ്രതിഷേധം ശക്തമാവുന്നു
തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും കൊടിക്കുന്നില്‍ സുരേഷ് എം പി കത്ത് നല്‍കി
തിരുവനന്തപുരം | പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജിക്കാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും കൊടിക്കുന്നില്‍ സുരേഷ് എം പി കത്ത് നല്‍കി.
പാലക്കാട് ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം, ഉള്ളാള്‍ ഉള്‍പ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. റെയില്‍വേ ബോര്‍ഡ് തീരുമാനം കേരളത്തിന്റെ റെയില്‍വേ താല്‍പര്യങ്ങളെയും യാത്രക്കാരുടെ അവകാശങ്ങളെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് 21ന് റെയില്‍വേ ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, നിലവില്‍ ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം ഉള്ളാള്‍ ഉള്‍പ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനാണ് തീരുമാനം. ഇതോടെ പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കപ്പെടും. ഒക്ടോബര്‍ ഒന്നുമുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരും. റെയില്‍വേ ബോര്‍ഡ് തീരുമാനം പാലക്കാട് ഡിവിഷനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: MP Kodikunnil Suresh sent letters to Railway Minister Ashwini Vaishnaw and the Railway Board Chairman opposing the Palakkad division bifurcation. He urged the withdrawal of the order transferring the Mangaluru-Ullal section to the Mysuru division. Suresh stated that this move severely weakens the Palakkad division and undermines Kerala’s railway interests.


