Connect with us

indian ambassador

പുതിയ ഇന്ത്യൻ അംബാസഡറുടെ യോഗ്യതാ പത്രം കുവൈത്ത് വിദേശകാര്യ മന്ത്രി എറ്റുവാങ്ങി

പുതിയ അംബാസഡറുടെ പ്രവർത്തനങ്ങൾക്ക് മന്ത്രി ആശംസകൾ നേർന്നു.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വായ്കയുടെ യോഗ്യതാ പത്രങ്ങളുടെ പകർപ്പ് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അൽ അബ്ദുല്ല വിദേശകാര്യ മന്ത്രാലയത്തിന്റെ ജനറൽ കോർട്ടിൽ എറ്റുവാങ്ങി. പുതിയ അംബാസഡറുടെ പ്രവർത്തനങ്ങൾക്ക് മന്ത്രി ആശംസകൾ നേർന്നു. ഇരു രാജ്യങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരുത്തുന്ന ഉഭയകക്ഷി ബന്ധവും മന്ത്രി ആശംസിച്ചു.

ഇബ്രാഹിം വെണ്ണിയോട്

Latest