Connect with us

chandrika

ഇ ഡി വിളിപ്പിച്ചത് നന്നായെന്ന് കുഞ്ഞാലിക്കുട്ടി; 'തെറ്റിദ്ധാരണകള്‍ മാറ്റാന്‍ കഴിഞ്ഞു'

പി കെ കുഞ്ഞാലിക്കുട്ടിയുടെ ഇ ഡി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Published

|

Last Updated

കൊച്ചി | ചന്ദ്രികയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ ഇ ഡി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കാര്യങ്ങള്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചത് നന്നായി. കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമായ രേഖകള്‍ ഇ ഡിക്ക് കൈമാറി. ഇനിയും വരേണ്ടതുണ്ടോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ മാറ്റാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ചന്ദ്രികയെക്കുറിച്ച് പലരും തെറ്റായ കാര്യങ്ങള്‍ എഴുതിക്കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.