Connect with us

Kerala

കോഴിക്കോട്ടെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മറ്റി ഓഫീസ് അടച്ചു പൂട്ടി

ചക്കുംകടവിലെ ക്യാമ്പസ് ഫ്രണ്ട് ഓഫീസും എന്‍ ഐ എ അടച്ചു പൂട്ടി

Published

|

Last Updated

കോഴിക്കോട്  | നിരോധത്തിന് പിറകെ കോഴിക്കോട് മീഞ്ചന്തയിലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസ് എന്‍ ഐ എ അടച്ചുപൂട്ടി. എന്‍ ഐ എ, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തിയാണ് കെട്ടിടത്തില്‍ നോട്ടീസ് പതിച്ച് ശേഷം പൂട്ടി സീല്‍ ചെയ്തത്. ചക്കുംകടവിലെ ക്യാമ്പസ് ഫ്രണ്ട് ഓഫീസും എന്‍ ഐ എ അടച്ചു പൂട്ടിയിട്ടുണ്ട്.

നിരോധനത്തിന് പിന്നാലെ പിഎഫ്‌ഐയുടെ സംസ്ഥാനത്തെ ഓഫീസുകള്‍ പോലീസ്‌ പൂട്ടുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്ടെയും നടപടി . കാസര്‍കോട്‌ പെരുമ്പളയിലെയും പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടി സീല്‍ ചെയ്തു. റവന്യൂ ഉദ്യോഗസ്ഥരുടെയും പോലീസിന്റേയും സാന്നിധ്യത്തില്‍ എന്‍.ഐ.എ സംഘമാണ് ഓഫീസ് സീല്‍ ചെയ്തത്.

പി എഫ് ഐ ഇടുക്കി ഓഫീസിലും പരിശോധന നടന്നിരുന്നു. സീല്‍ ചെയ്യുന്നതിന് മുന്നോടിയായാണ് പരിശോധന നടന്നത്. . റവന്യൂ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു

---- facebook comment plugin here -----

Latest