Connect with us

Kerala

കോഴിക്കോട് ഭക്ഷ്യവിഷബാധ; 12 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

വളയം പൂവ്വംവയല്‍ എല്‍.പി. സ്‌കൂള്‍ വിദ്യാത്ഥികളാണ് ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളെയും തുടര്‍ന്ന് ചികിത്സ തേടിയത്.

Published

|

Last Updated

കോഴിക്കോട്| വളയത്ത് 12 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. വളയം പൂവ്വംവയല്‍ എല്‍.പി. സ്‌കൂള്‍ വിദ്യാത്ഥികളാണ് ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളെയും തുടര്‍ന്ന് വളയം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്. വിദ്യാര്‍ത്ഥികളെ ഉച്ചയോടെ വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച സ്‌കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു. ഇവിടെനിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടത്. പല വീടുകളില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്നാണ് സ്‌കൂളില്‍ ഭക്ഷ്യമേള നടത്തിയത്. സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.