Connect with us

Kerala

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് മൂന്നംഗ സമിതി

മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ പോള്‍ ചെയര്‍മാനായുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്.

Published

|

Last Updated

കോട്ടയം|കോട്ടയം മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ പോള്‍ ചെയര്‍മാനായുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആര്‍. ബീന കുമാരി, ജനറല്‍ സര്‍ജറി മേധാവി ഡോ. ബിന്നി ജോണ്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

കുഞ്ഞിന്റെ കുടുംബത്തിന്റെ പരാതിയില്‍ ഉന്നയിച്ചിട്ടുള്ള എല്ലാ ആക്ഷേപങ്ങളും സമിതി വിശദമായി പരിശോധിക്കും. കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂര്‍ സ്വദേശിനി അഞ്ജുവിന്റെയും മകള്‍ അദ്വികയുടെ ശരീരത്തില്‍ നിന്നാണ് ഒരു വര്‍ഷത്തിന് ശേഷം സൂചി കണ്ടെത്തിയത്. 2025 ജൂണ്‍ 24നാണ് അഞ്ജു അദ്വികയെ പ്രസവിച്ചത്. കുട്ടിയ്ക്ക് പനിയും മഞ്ഞപ്പിത്ത ലക്ഷണങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് രണ്ടാം ദിവസം എന്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരുന്നെന്നാണ് കുടുംബം പറയുന്നത്.

Content Highlights:
A three-member committee was appointed to investigate the discovery of a needle in a newborn’s body at Kottayam Medical College. The probe follows a complaint by Vineesh and Anju after a needle was found in their daughter Advika’s body a year after her birth. The panel will examine all allegations.

 

Latest