Connect with us

National

ബംഗാളില്‍ ക്രിസ്ത്യന്‍ സംഘടനകള്‍ പ്രാര്‍ഥനകള്‍ നിര്‍ത്തി

ഹൗറയിലെ ഉലുബേരിയയില്‍ ഒരാഴ്ചയില മുമ്പ് സംഘപരിവാര്‍ ആക്രമണത്തില്‍ നിന്നു പാസ്റ്ററെയും വിശ്വാസികളെയും രക്ഷപ്പെടുത്താന്‍ പോലീസിന് ഇടപെടേണ്ടി വന്നിരുന്നു

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ ബി ജെ പി അധികാരത്തില്‍ വന്നതിനു പിന്നാലെ ക്രൈസ്തവര്‍ക്ക് എതിരെ അക്രമങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ പ്രാര്‍ത്ഥനകളും ഗൃഹ സന്ദര്‍ശനങ്ങളും നിര്‍ത്തിവെച്ചു.

ഹൗറയിലെ ഉലുബേരിയയില്‍ ഒരാഴ്ചയില മുമ്പ് നടന്ന ആക്രമണത്തില്‍ പാസ്റ്ററെയും വിശ്വാസികളെയും രക്ഷപ്പെടുത്താന്‍ പോലീസിന് ഇടപെടേണ്ടി വന്നിരുന്നു. കൂടാതെ, പൂര്‍ബ ബര്‍ധമാനില്‍ ഒരു സംസ്‌കാര ചടങ്ങ് തടസ്സപ്പെടുത്തിയതായും ജൂലൈ 5-ന് സൗത്ത് 24 പര്‍ഗാനാസിലെ സുഭാഷ്ഗ്രാമില്‍ നിര്‍മ്മാണത്തിലിരുന്ന പള്ളി തകര്‍ക്കാന്‍ ശ്രമിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകള്‍ ആണ്.
സംസ്‌കാര സ്ഥലം സ്വകാര്യ ഭൂമിയാണെന്ന് ആരോപിച്ചായിരുന്ന ആക്രമണം എന്നാണ് ക്രിസ്ത്യന്‍ സംഘടനകള്‍ പറയുന്നത്. അതേസമയം നിര്‍ബന്ധിത മതപരിവര്‍ത്തന നീക്കമാണ് സംഘര്‍ഷത്തിന് കാരണം എന്നാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദം.

 

Content Highlights:
Christian organisations in West Bengal suspended prayers and house visits following increased attacks under BJP rule. Incidents of assault on pastors and disruption of funerals were reported across districts. While groups blame Sangh Parivar, authorities cite forced conversion allegations.

 

 

Latest