Connect with us

Kottayam

കോട്ടയം ചിറകണ്ടത്ത് വാഹനാപകടം; കോളജ് വിദ്യാര്‍ഥി മരിച്ചു

കോട്ടയം പൈക സ്വദേശി പവന്‍ (19) ആണ് മരിച്ചത്.

Published

|

Last Updated

കോട്ടയം | കോട്ടയത്തെ രാമപുരത്തിനു സമീപം ചിറകണ്ടത്തുണ്ടായ വാഹനാപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. കോട്ടയം പൈക സ്വദേശി പവന്‍ (19) ആണ് മരിച്ചത്. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കര്‍ണാടക സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസുമായാണ് പവന്‍ യാത്ര ചെയ്തിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്.

പവന് ഒപ്പം സഞ്ചരിച്ചിരുന്ന മറ്റൊരു വിദ്യാര്‍ഥിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയിലേക്കു മാറ്റിയ പവന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Latest