Connect with us

Kerala

കൊച്ചിയില്‍ സ്വകാര്യ യാര്‍ഡില്‍ കപ്പലിന് തീപിടിച്ചു

പുലര്‍ച്ചെയോടെയുണ്ടായ സംഭവത്തില്‍ ആളപായമില്ല

Published

|

Last Updated

കൊച്ചി | കൊച്ചിയില്‍ സ്വകാര്യ യാര്‍ഡില്‍ അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിന് തീപിടിച്ചു. വൈപ്പിനിന്‍ കാളമുക്കില്‍ പ്രവര്‍ത്തിക്കുന്ന കപ്പല്‍ യാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. സ്വകാര്യ ചരക്കുകപ്പലില്‍ പടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.

പുലര്‍ച്ചെയോടെയുണ്ടായ സംഭവത്തില്‍ ആളപായമില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിവിധ യൂണിറ്റുകളില്‍ നിന്ന് ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം. യാര്‍ഡിന്റെ മറുഭാഗത്തേക്ക് കടക്കാനാകാത്തതിനാല്‍ ഒരു ഭാഗത്ത് നിന്ന് മാത്രമാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്.

Content Highlights:
A major fire broke out on a private cargo ship undergoing maintenance at a shipyard in Kalamukku near Vypin. No casualties have been reported in the incident which occurred in the early hours of the morning. Multiple fire force units rushed to the spot and are working to bring the blaze under control.

Latest