Connect with us

high security zone

രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും

കൂണ്ടനൂര്‍ മുതല്‍ എം ജി റോഡ് വരെ

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും. കൊച്ചിയിലെ കൂണ്ടനൂര്‍ മുതല്‍ എം ജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയത്. തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ് മറ്റു സ്ഥലങ്ങള്‍.
കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, നേവല്‍ ജെട്ടി, റോറോ ജെട്ടി ( ഉള്‍നാടന്‍ ജലപാത), കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാട്ടറും നേവല്‍ ബേസും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഭൂമി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാട്ടേഴ്സ്, കേന്ദ്രീയ വിദ്യാലയം, പോര്‍ട്ട് ട്രസ്റ്റ്, കൊങ്കണ്‍ സ്റ്റോറേജ് ഓയില്‍ ടാങ്ക്, കുണ്ടന്നൂര്‍ ഹൈവേയും വാക് വേയും, നേവല്‍ എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളാണ് അതീവ സുരക്ഷയില്‍ ഉള്‍പ്പെടുന്നത്.

 

 

 

---- facebook comment plugin here -----

Latest