Malappuram
കേരള യാത്ര: എസ് ജെ എം പ്രചരണ റാലി സംഘടിപ്പിച്ചു
പറമ്പിൽപീടിക വില്ലേജ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച് പറമ്പിൽപീടിക ടൗൺ വഴി പെരുവള്ളൂർ ഗവൺമെന്റ് ഹെൽത്ത് സെന്ററിന്റെ പരിസരത്ത് സമാപിച്ചു.
പെരുവള്ളൂർ |സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികം സമസ്ത സെന്റിനെറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തിന് കീഴിൽ നടക്കുന്ന കേരളയാത്രയുടെ പ്രചരണാർത്ഥം സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പെരുവള്ളൂർ റെയിഞ്ച് കമ്മിറ്റിക്ക് കീഴിൽ മുഅല്ലിം റാലി നടത്തി. പറമ്പിൽപീടിക വില്ലേജ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച് പറമ്പിൽപീടിക ടൗൺ വഴി പെരുവള്ളൂർ ഗവൺമെന്റ് ഹെൽത്ത് സെന്ററിന്റെ പരിസരത്ത് സമാപിച്ചു.
എസ് ജെ എം തേഞ്ഞിപ്പലം മേഖല സെക്രട്ടറിമാരായ മുസ്തഫ അഹ്സനി പുകയൂർ, സിറാജുദ്ദീൻ സഖാഫി മൂന്നിയൂർ, പെരുവള്ളൂർ റെയിഞ്ച് പ്രസിഡന്റ് മുഹിയദ്ധീൻ അസ്ഹരി ചെങ്ങാനി, ഫിനാൻസ് സെക്രട്ടറി ഖാലിദ് അഹ്സനി കുന്നത്ത്, എസ്എസ്എഫ് തേഞ്ഞിപ്പലം ഡിവിഷൻ പ്രസിഡന്റ് മുഹമ്മദ് മുഹ്സിൻ ഷാമിൽ ഇർഫാനി എന്നിവർ നേതൃത്വം നൽകി.




