Connect with us

Ongoing News

സന്തോഷ് ട്രോഫിയില്‍ കേരളം പുറത്ത്

ക്വാര്‍ട്ടര്‍ ഫൈനലില്‍ മിസോറാമിനോട് പരാജയപ്പെട്ടത് ഷൂട്ടൗട്ടില്‍

Published

|

Last Updated

ഇറ്റാനഗര്‍ | സന്തോഷ് ട്രോഫിയില്‍ കേരളം സെമികാണാതെ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മിസോറാമാണ് കേരളത്തെ പരാജയപ്പെടുത്തിയത്. പെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് മിസോറാം കേരളത്തെ പുറത്താക്കിയത്.

ഷൂട്ടൗട്ടില്‍ 7-6 നാണ് മിസോറാമിന്റെ വിജയം. നിശ്ചിത സമയവും അധികസമയവും ഗോള്‍ രഹിതമായിരുന്നു. ഇതോടെ മത്സരം വാശിയേറിയ ഷൂട്ടൗട്ടിലേക്ക് കടന്നു. എന്നാല്‍ ഷൂട്ടൗട്ടിലും ഇരു ടീമുകളും തുല്യ ഗോള്‍ നേടിയതോടെ മത്സരം സഡന്‍ഡത്തിലേക്ക് കടന്നു. സഡന്‍ഡത്തില്‍ കേരള താരം സുജിത് അവസരം നഷ്ടപ്പെടുത്തി. ഇതോടെ മിസോറാം സെമിയിലേക്കുള്ള ടിക്കറ്റുറപ്പിച്ചു.

ഇരു പകുതിയിലും അധിക സമയത്തും മികച്ച മത്സരമാണ് ഇരു ടീമുകളും പുറത്തെടുത്തത്. ഇരു ടീമുകളും പ്രതിരോധവും മുന്നേറ്റവും ശക്തമാക്കി.

മാര്‍ച്ച് ഏഴിന് നടക്കുന്ന സെമി ഫൈനലില്‍ മിസോറാം സര്‍വിസസിനെ നേരിടും. രണ്ടാം സെമിയില്‍ മണിപ്പൂര്‍ ഗോവയുമായി മത്സരിക്കും. കഴിഞ്ഞ തവണയും കേരള ടീം സെമി കാണാതെയാണ് മടങ്ങിയത്.

Latest