Connect with us

Malappuram

മാതൃകാ പദ്ധതികളുമായി കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രവർത്തക ക്യാമ്പ് സമാപിച്ചു.

Published

|

Last Updated

വേങ്ങര | സമൂഹത്തിൽ ധാർമികാന്തരീക്ഷം നിലനിർത്തുന്നതിനായി കുടുംബങ്ങളെ ശക്തിപ്പെടുത്തിയും അടിസ്ഥാന സൗകര്യ വികസനത്തിനായി മാതൃക പദ്ധതികളാവിഷ്ക്കരിച്ചും കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രവർത്തക ക്യാമ്പിന് പ്രൗഢ സമാപനം. കുടുംബം, യൂണിറ്റ്, സർക്കിൾ ,സോൺ ഘടകങ്ങളിലായിട്ടാണ് ഇത് നടപ്പിലാക്കുക. ഇതിനായി പ്രായോഗിക പരീശീലനങ്ങൾ മുഴുവൻ ഘടകങ്ങളിലും പ്രവർത്തകരിലും ഉറപ്പാക്കും.

വേങ്ങര ഇഹ്സാനിൽ നടന്ന ക്യാമ്പ് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് വടശ്ശേരി ഹസൻ മുസ് ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ.കെ എസ് തങ്ങൾ പ്രാർത്ഥന നടത്തി.

സി.പി. സൈതലവി ചെങ്ങര, പി.എം മുസ്തഫ കോഡൂർ, ഊരകം അബ്ദു റഹ് മാൻ സഖാഫി, അലവി കുട്ടി ഫൈസി എടക്കര, കെ. പി ജമാൽ കരുളായി, എ അലിയാർ വിവിധ സെഷന് നേതൃത്വം നൽകി.

സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, സി കെ യു മൗലവി മോങ്ങം, പി എസ് കെ ദാരിമി എടയൂർ, പി കെ എം ബശീർ പടിക്കൽ സംബന്ധിച്ചു

---- facebook comment plugin here -----

Latest