Kerala
ജയിലില്‍ ഇനി മട്ടനും മീനും ഇല്ല; പകരം ചിക്കനും മുട്ടയും
ഉയര്‍ന്ന സാമ്പത്തിക ചെലവ് ചൂണ്ടിക്കാട്ടിയാണ് ജയില്‍ വകുപ്പ് മേധാവി ആഭ്യന്തര വകുപ്പിന് ഇതുസംബന്ധിച്ച നിര്‍ദേശം കൈമാറിയത്
തിരുവനന്തപുരം | സംസ്ഥാനത്തെ ജയില്‍ തടവുകാരുടെ ഭക്ഷണക്രമത്തില്‍നിന്ന് മട്ടനും മീനും പൂര്‍ണമായി ഒഴിവാക്കാന്‍ ജയില്‍ വകുപ്പിന്റെ ശിപാര്‍ശ. പകരം ചിക്കനും മുട്ടയും ഉള്‍പ്പെടുത്താനാണ് പുതിയ നിര്‍ദേശം.
ഉയര്‍ന്ന സാമ്പത്തിക ചെലവ് ചൂണ്ടിക്കാട്ടിയാണ് ജയില്‍ വകുപ്പ് മേധാവി ആഭ്യന്തര വകുപ്പിന് ഇതുസംബന്ധിച്ച നിര്‍ദേശം കൈമാറിയത്. നിലവില്‍ ശനിയാഴ്ചകളില്‍ മട്ടണും ആഴ്ചയില്‍ രണ്ട് ദിവസം മീനുമാണ് തടവുകാര്‍ക്ക് നല്‍കിയിരുന്നത്.
മട്ടന്‍ വാങ്ങുന്നതിനായി പ്രതിവര്‍ഷം 5.72 കോടി രൂപയും മീന്‍ വാങ്ങാന്‍ 4.8 കോടി രൂപയുമാണ് ചെലവാകുന്നത്. മട്ടന് പകരം ചിക്കന്‍ നല്‍കുന്നതിലൂടെ 1.26 കോടി രൂപയുടെയും മീനിന് പകരം മുട്ട നല്‍കുന്നതിലൂടെ 3.44 കോടി രൂപയുടെയും ലാഭിക്കാന്‍ കഴിയുമെന്ന് ജയില്‍ വകുപ്പ് വ്യക്തമാക്കുന്നു. സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് മെനു പുനര്‍ക്രമീകരിക്കുന്നത്. ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച ശിപാര്‍ശയില്‍ വരുംദിവസങ്ങളില്‍ അന്തിമ തീരുമാനമെടുക്കും.
Content Highlights:
The Kerala Jail Department recommended excluding mutton and fish from the prisoners menu to cut high expenditure. The proposal suggests providing chicken and eggs as alternatives to save crores of rupees annually. The home department will take a final decision on this recommendation in coming days.



