Connect with us

Business

TODAY'S GOLD RATE|സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

14,125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 240 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് കുറഞ്ഞത് (Today’s Gold Rate). ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,13,000 രൂപയാണ്. 14,125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ശനിയാഴ്ച്ച സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്.

സംസ്ഥാനത്ത് വെള്ളി വിലയില്‍ വര്‍ധനവുണ്ടായി. ഇന്ന് വെള്ളി ഗ്രാമിന് 255 രൂപയാണ് വില. ഒരു പവന്‍ വെള്ളി 2550 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉയര്‍ന്നു നില്‍ക്കുന്ന എണ്ണവില അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് ഒരു പവന്‍ സ്വര്‍ണത്തിന് ആദ്യമായി ഒരു ലക്ഷം കടന്നത്.

ശ്രദ്ധിക്കുക: സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി സ്വർണ്ണപ്പണയം ആലോചിക്കുന്നവര്‍ വിപണിയിലെ തരംഗങ്ങള്‍ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. പണയ മൂല്യത്തിലും തിരിച്ചടവുകളിലും വരാവുന്ന വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ട് അടിയന്തര ഘട്ടങ്ങളിൽ മാത്രം അവസാന മാർഗ്ഗമായി എടുത്തേക്കാവുന്ന ഓപ്ഷനാണ് പണയ വായ്പകൾ. ധൃതിപിടിച്ച് സ്വർണ്ണം പണയം വെക്കുന്നതിന് മുൻപ് വിവിധ ബാങ്കുകളിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും നിരക്കുകൾ താരതമ്യം ചെയ്യുക. gold price today, gold price analysis, gold loan, today gold rate, loan against gold, gold rate, gold loan apply എന്നിവ മുൻനിർത്തി അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും പലിശ നിരക്കുകളും കൃത്യമായി വിശകലനം ചെയ്ത ശേഷം മാത്രം അന്തിമ തീരുമാനമെടുക്കുക.

Content Highlights: Gold prices in Kerala dropped today by Rs 240 per pavan, bringing the price of 22-karat gold to Rs 1,13,000. The price per gram decreased by Rs 30 to reach Rs 14,125. Meanwhile, silver prices registered an increase, trading at Rs 255 per gram in the state market.

 

Latest