Connect with us

Kerala

കേരളം ചുട്ടുപൊള്ളുന്നു; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പകല്‍ സമയം 12 മുതല്‍ ഉച്ചക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊടും ചൂട് അധികരിച്ച സാഹചര്യത്തില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  കൊല്ലം,ആലപ്പുഴ,കോട്ടയം ,തൃശ്ശൂര്‍ ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസാണ്. ചൂട് അനുദിനം കൂടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പകല്‍ സമയം 12 മുതല്‍ ഉച്ചക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും സൂര്യാഘാത ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാഗ്രത മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കി