Connect with us

Kerala

ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹരജി; എസ് ശ്രീജിത്തിനും ആഭ്യന്തര വകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്

എസ് ശ്രീജിത്തും സര്‍ക്കാരും ഓഗസ്റ്റ് 31ന് മറുപടി നല്‍കണം.

Published

|

Last Updated

കൊച്ചി| ഡിജിപി എസ് ശ്രീജിത്തിനും ആഭ്യന്തര വകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്. എസ് ശ്രീജിത്തിന് ആഭ്യന്തര വകുപ്പ് നല്‍കിയ രണ്ടാം ക്ലീന്‍ചിറ്റ് റദ്ദാക്കണമെന്ന ഹരജിയിലാണ് ഹൈക്കോടതി നടപടി. ഗുരുതര അഴിമതി, ബിനാമി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം. ദിപിന്‍ എടവനയാണ് ഹരജി നല്‍കിയത്. എസ് ശ്രീജിത്തും സര്‍ക്കാരും ഓഗസ്റ്റ് 31ന് മറുപടി നല്‍കണം.

ദുബായിലെ സ്വകാര്യ സ്പായില്‍ എസ് ശ്രീജിത്തിന് ബിനാമി നിക്ഷേപമുണ്ട്, വിദേശയാത്ര കള്ളപ്പണം വെളിപ്പിക്കാനാണ്, ശ്രീജിത്തിന്റെ ലാസ്റ്റ് ബെഞ്ച് മ്യൂസിക് ബാന്‍ഡ് വഴി വലിയ സാമ്പത്തിക ഇടപാട് നടത്തി, ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അദ്ദോഹത്തിന് അടുത്ത ബന്ധമുണ്ടെന്നും ഹരജിയില്‍ പറയുന്നു.

ഡിജിപി എസ് ശ്രീജിത്ത് മുന്‍കൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തി, യൂണിഫോം ധരിച്ച് യുഎഇയില്‍ സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തു, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ അഴിമതി നടത്തി എന്നീ ഗുരുതര ആരോപണങ്ങളിലാണ് ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ദിപിന്‍ എടവന ഹരജി നല്‍കിയത്. ഇതില്‍ വിജിലന്‍സ് അന്വേഷണ ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു.
ഇക്കാര്യം ആഭ്യന്തര സെക്രട്ടറിയാണ് ഹൈക്കോടതിയെ അറിയിച്ചത്.

Content Highlights:
Kerala High Court issued notices to DGP S Sreejith and the Home Department regarding a petition seeking a Vigilance probe into corruption allegations. Petitioner Dipin Edavana challenged the second clean chit given to the officer. The court directed Sreejith and the government to respond.

 

Latest