Connect with us

Kerala

കൊച്ചിയില്‍ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതില്‍ ഇടിച്ചുതകര്‍ത്തു; അഞ്ചുപേര്‍ക്ക് പരുക്ക്

ഗുരുവായൂര്‍ സ്വദേശികളായ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.

Published

|

Last Updated

കൊച്ചി| കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതില്‍ ഇടിച്ചുതകര്‍ത്തു. അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ക്കും പരുക്കേറ്റു. ഗുരുവായൂര്‍ സ്വദേശികളായ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.

മൂന്നാറില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് ഗുരുവായൂരിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലത്തെ വലിയ വളവ് തിരിഞ്ഞു വരുന്നതിനിടെയാണ് കാര്‍ നിയന്ത്രണംവിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയത്.

അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പ്രദേശത്ത് നേരത്തെയും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

Content Highlights:
Five people from Guruvayur were injured when their car crashed into a house wall on the Kochi-Dhanushkodi National Highway in Kothamangalam. The accident occurred at a dangerous curve while they were returning from a trip to Munnar. Locals blamed unscientific road construction for frequent accidents.

Latest