Business
TODAY'S GOLD RATE|സ്വര്‍ണവില താഴോട്ട്; പവന് 240 രൂപ കുറഞ്ഞു
കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്നലെ തിരിച്ചുകയറിയിരുന്നു.
കൊച്ചി|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 1,09,440 രൂപയും ഗ്രാമിന് 13,680 രൂപയുമായി(Today’s Gold Rate).18 കാരറ്റ് സ്വര്‍ണത്തിന് പവന് 200 രൂപ കുറഞ്ഞ് 89,920 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,240 രൂപയുമായി.
കഴിഞ്ഞ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്നലെ തിരിച്ചുകയറിയിരുന്നു. ഇന്നലെ പവന് 560 രൂപ കൂടി 1,09,680 രൂപയും ഗ്രാമിന് 70 രൂപ കൂടി 13,710 രൂപയുമായിരുന്നു വില. വെള്ളിക്ക് ഗ്രാമിന് 235 രൂപയാണ് വില.
പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണം കനത്ത ഇടിവാണ് നേരിടുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 4177 ഡോളര്‍ എന്ന നിലയിലാണ്. 22 ഡോളറിന്റെ ഇടിവാണുള്ളത്. വെള്ളി ഒന്നര ശതമാനത്തോളം ഇടിഞ്ഞ് 61.19 ഡോളര്‍ എന്ന നിലയിലാണ്.
ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞ സാഹചര്യത്തിലും നിലവിലെ Gold price today നിരക്കുകൾ ഉയർന്ന തലത്തിൽ തന്നെ തുടരുന്നതിനാൽ വിപണി സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുക. താൽക്കാലിക സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ അടിയന്തര അവസാന മാർഗ്ഗമായി മാത്രം Loan against gold തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. പലിശ നിരക്കുകളും തിരിച്ചടവ് വ്യവസ്ഥകളും കൃത്യമായി വിശകലനം ചെയ്ത ശേഷം മാത്രം Gold loan apply പ്രക്രിയകളിലേക്ക് കടക്കുക. ഭാവിയിലെ Today gold rate വ്യതിയാനങ്ങൾ Gold price analysis വഴി മനസ്സിലാക്കി പണം ക്രമീകരിക്കുന്നത് കൂടുതൽ നഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
Content Highlights: Gold prices in Kerala dropped today by Rs 240 per sovereign and Rs 30 per gram. The current price stands at Rs 1,09,440 per sovereign and Rs 13,680 per gram for 22K gold. International market pressures and global geopolitical tensions continue to drive gold price fluctuations.



