Connect with us

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനരീതി ചോദ്യം ചെയ്ത് പ്രതിപക്ഷം കോടതിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ സഖ്യം ഒന്നടങ്കം ഹര്‍ജി നല്‍കുക

Published

|

Last Updated

ന്യൂഡല്‍ഹി | തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് പ്രതിപക്ഷം കോടതിയിലേക്ക്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ സഖ്യം ഒന്നടങ്കം ഹര്‍ജി നല്‍കുക. നിലവില്‍ സുപ്രീം കോടതിയില്‍ ഉള്ള പൊതുതാല്പര്യ ഹര്‍ജി അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു.

അതേസമയം രാജി വയ്ക്കണം എന്ന ആവശ്യത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ മൗനം തുടരുകയാണ്. ഗ്യാനേഷ് കുമാറിനെ ശക്തമായി പ്രതിരോധിക്കാന്‍ ബി ജെ പി തീരുമാനിച്ചു. ഇക്കാര്യത്തില്‍ ബി ജെ പി വാര്‍ത്താസമ്മേളനങ്ങളും പ്രചാരണ പരിപാടികളും വ്യാപകമാക്കും. ദേശീയ നേതാക്കള്‍ സംസ്ഥാനങ്ങളിലെത്തും. മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തും. കേരളത്തിലെ അടക്കം തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിഷ്പക്ഷത അവകാശപ്പെടും. സംസ്ഥാനത്തെ കഴിഞ്ഞ തദ്ദേശ,ലോക്സഭ, നിയമ തെരഞ്ഞെടുപ്പ് ഫലങ്ങളും വയനാട്ടിലെ ഫലം പ്രത്യേകിച്ചും ഉയര്‍ത്തിക്കാട്ടാന്‍ ബി ജെ പി തീരുമാനിച്ചു.

കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയെ കൂടി ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധത്തില്‍ പങ്കെടുപ്പിക്കുന്നതിനോട് ചില പാര്‍ട്ടികള്‍ക്ക് എതിര്‍പ്പുണ്ട്. വോട്ടുകൊള്ളക്കെതിരെ ഒറ്റക്കെട്ടായി സംയുക്ത പ്രക്ഷോഭം നടത്തുമെന്ന് ഇന്ത്യ സഖ്യം അവകാശപ്പെടുമ്പോള്‍ സഖ്യത്തിലെ ഭിന്നത ശക്തമായി ഉന്നയിക്കാനും ബി ജെ പിയില്‍ ധാരണയായി. പല പ്രമുഖ നേതാക്കളും സഖ്യം വിട്ടത് ചര്‍ച്ചയാക്കും.

ഇന്നലത്തെ യോഗത്തില്‍ അരവിന്ദ് കെജ്‌രിവാളിന്റെയും എം കെ സ്റ്റാലിന്റെയും അസാന്നിധ്യം ബിജെപി ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുടുംബാധിപത്യത്തിന് വേണ്ടിയാണ് ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച് എന്നാണ് കേന്ദ്രമന്ത്രിമാരുടെ പരിഹാസം. രാഹുല്‍ ഗാന്ധിയെ നേതാവായി ആരും അംഗീകരിക്കുന്നില്ലെന്നും ബി ജെ പി നേതാക്കള്‍ ആരോപിക്കുന്നു.

 

Content Highlights: The INDIA alliance is approaching the Supreme Court over the exclusion of the Chief Justice of India from the Election Commissioner selection panel. Meanwhile, the BJP has decided to strongly defend Chief Election Commissioner Gyanesh Kumar through nationwide campaigns and press meets. The ruling party also plan to highlight internal rifts within the opposition coalition.

 

---- facebook comment plugin here -----

Latest