Connect with us

kerala budget 2026-27

മലബാറിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ സ്റ്റേഡിയം; ആഗോള വിപണി ലക്ഷ്യമിട്ട് ബ്രാൻഡ് കേരള സംരംഭം

മത്സ്യത്തൊഴിലാളി മേഖലയിലെ പ്രതിസന്ധികൾ മറികടക്കാൻ ഫിഷറീസ് സബ് പ്ലാൻ ആവിഷ്കരിക്കും.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി വി ഡി സതീശന്റെ സംസ്ഥാന ബജറ്റിൽ ൽ മലബാറിലെ കായിക മേഖലയ്ക്കും വ്യവസായ വികസനത്തിനും ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങൾ. ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടയിൽ മലബാറിൽ അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കാൻ 50 കോടി രൂപ വകയിരുത്തി. കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകാനും അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി.

കേരളീയ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ആഗോളതലത്തിൽ ഉയർത്താൻ ബ്രാൻഡ് കേരള എന്ന സമഗ്ര വിപണി വികസന സംരംഭം ആരംഭിക്കും. സുഗന്ധ വ്യഞ്ജനങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, കൈത്തറി, ആയുർവേദ കൂട്ടുകൾ, കശുവണ്ടി, കയർ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇടനിലക്കാരുടെ ലേബലിലല്ലാതെ സ്വന്തം ബ്രാൻഡിൽ വിപണിയിലെത്തിക്കാനാണ് പദ്ധതി. ഇതിനായി കേരള മാർക്ക് എന്ന സർട്ടിഫിക്കേഷൻ ചട്ടക്കൂട് നിലവിൽ വരും. ഉൽപ്പന്നങ്ങളുടെ ആധികാരികതയും ഗുണനിലവാരവും ഉറപ്പാക്കുന്നതിലൂടെ ഉപഭോക്തൃ വിശ്വാസം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

മത്സ്യത്തൊഴിലാളി മേഖലയിലെ പ്രതിസന്ധികൾ മറികടക്കാൻ ഫിഷറീസ് സബ് പ്ലാൻ ആവിഷ്കരിക്കും. തൊഴിലാളികളുടെ അപകട ഇൻഷുറൻസ് തുക പരിഷ്കരിക്കാനും മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം, വിദേശ പഠന സഹായം എന്നിവ നൽകാനും തീരുമാനിച്ചു. വേഗത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് റെസ്ക്യൂ ബോട്ടുകളും വനിതകൾക്ക് മത്സ്യവിപണനത്തിന് ഷീ സ്കൂട്ടറുകളും ലഭ്യമാക്കും.

അതിവേഗ നഗരവൽക്കരണത്തിന്റെ ഭാഗമായി 100 കോടി രൂപ വകയിരുത്തി കേരള അർബൻ ഗ്രോത്ത് മിഷൻ പദ്ധതി നടപ്പിലാക്കും. നഗരങ്ങളിലെ പൊതുഗതാഗതം, മാലിന്യ സംസ്കരണം, മഴവെള്ള നിയന്ത്രണം എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ യൂണിഫൈഡ് മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി സ്ഥാപിക്കുകയും കൊച്ചിയിലെ നിലവിലെ അതോറിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും ചെയ്യും.

Content Highlights:

Kerala Budget 2026 allocates 50 crores for a world-class football stadium in Malabar. Key initiatives include the ‘Brand Kerala’ marketing project for local products, a fisheries sub-plan for workers’ welfare, and a 100-crore urban growth mission for modernizing city infrastructure.

Latest