Connect with us

National

ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ ഒന്നാമത്

ദെയ്സുകെ സകൈ, ദിമിത്രോസ് ഡയമന്റകോസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി വല കുലുക്കിയത്

Published

|

Last Updated

കൊല്‍ക്കത്ത |  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് ഒന്നാമതെത്തി. ദെയ്സുകെ സകൈ, ദിമിത്രോസ് ഡയമന്റകോസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി വല കുലുക്കിയത്.

ആറ് മത്സരങ്ങില്‍ നാല് വിജയമാണ് ബ്ലാസ്റ്റേഴ്സിന്. ആദ്യ രണ്ട് മിനിറ്റുകള്‍ക്കിടെ ഇരുവരും ഓരോ ഗോള്‍ശ്രമം നടത്തി. 11-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം ഡാനിഷ് ഫാറൂന് മഞ്ഞ കാര്‍ഡ്. 18-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം ജോസ് അന്റോണിയോ പാര്‍ഡോയ്ക്കും മഞ്ഞ കാര്‍ഡ് ലഭിച്ചു. 22-ാം മിനിറ്റില്‍ മുന്‍ ബ്ലാസ്റ്റേഴ്സ് താരവും ഇപ്പോല്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധ താരവുമായ ഹര്‍മന്‍ജോത് ഖബ്രയ്ക്കും മഞ്ഞകാര്‍ഡ് ലഭിച്ചു. 24-ാം മിനിറ്റില്‍ പ്രിതം കോട്ടലും മഞ്ഞ കാര്‍ഡ് കണ്ടു

32ാം മിനിറ്റില്‍ സകൈ ഗോള്‍ നേടുകയായിരുന്നു. അഡ്രിയാന്‍ ലൂണയുടെ അസിസ്റ്റിലായിരുന്നു താരത്തിന്റെ ഗോള്‍. രണ്ടാംപാതിയില്‍ ഈസ്റ്റ് ബംഗാള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചു. 60-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം ജാവോ സിവേറിയോയുടെ ഹെഡ്ഡര്‍ പുറത്തേക്ക്. .88-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴസിന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. ബോക്സില്‍ സെന്ററില്‍ നിന്നുതിര്‍ത്ത ഷോട്ട് ഗോളായി മാറി. ഇഞ്ചുറി സമയത്ത് ഈസ്റ്റ് ബംഗാള്‍ ആശ്വാസ ഗോള്‍ നേടി.