Connect with us

National

ജലബോര്‍ഡ് അഴിമതി കേസില്‍ കെജ് രിവാള്‍ ഇന്ന് ഇ ഡി ക്ക് മുമ്പില്‍ ഹാജരാകില്ല

സമന്‍സ് നിയമവിരുദ്ധമാണെന്നും ബി ജെ പി സര്‍ക്കാര്‍ കെജ് രിവാളിനെ ലക്ഷ്യമിട്ട് ഇ ഡിയെ ഉപയോഗിക്കുകയാണെന്നും എ എ പി

Published

|

Last Updated

ന്യൂഡല്‍ഹി | ജലബോര്‍ഡ് അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി കണ്‍വീനറുമായ അരവിന്ദ് കെജ് രിവാള്‍ ഇന്ന് ഇ ഡിക്ക് മുമ്പില്‍ ഹാജരാകില്ല. സമന്‍സ് നിയമവിരുദ്ധമാണെന്നും ബി ജെ പി സര്‍ക്കാര്‍ കെജ് രിവാളിനെ ലക്ഷ്യമിട്ട് ഇ ഡിയെ ഉപയോഗിക്കുകയാണെന്നും എ എ പി ആരോപിച്ചു.

മാര്‍ച്ച് 18 ന് ഇ ഡി ക്ക് മുമ്പില്‍ നേരിട്ട് ഹാജരാകണമെന്നായിരുന്നു സമന്‍സ്. കെജ് രിവാളിനെ എങ്ങനെയെങ്കിലും അറസ്റ്റ് ചെയ്യാനും ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇ ഡി സമന്‍സെന്ന് ഡല്‍ഹി മന്ത്രി അതിഷി പറഞ്ഞിരുന്നു.

മദ്യ നയ അഴിമതി കേസിലും കെജ് രിവാള്‍ അന്വേഷണം നേരിടുന്നുണ്ട്. മദ്യനയ അഴിമതി കേസില്‍ ഇ ഡി അയച്ച എട്ട് സമന്‍സുകള്‍ കെജ് രിവാള്‍ ഒഴിവാക്കിയിരുന്നു. ഈ കേസില്‍ ഡല്‍ഹി റോസ് അവന്യൂ കോടതി കെജ് രിവാളിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.

Latest