Connect with us

Ongoing News

ആരാധകരേ ശാന്തരാകുവിന്‍; മെസി കേരളത്തിലെത്തുന്നു

2025 ഒക്ടോബറിലാണ് മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന സംഘം സംസ്ഥാനത്തെത്തുക.

Published

|

Last Updated

തിരുവനന്തപുരം | അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തും. 2025 ഒക്ടോബറിലാണ് മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന സംഘം സംസ്ഥാനത്തെത്തുക.

അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങളില്‍ കളിക്കും. സംസ്ഥാന കായിക മന്ത്രി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഈ വര്‍ഷം ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സന്ദര്‍ശനം മഴക്കാലമാകുമെന്നതിനാല്‍ മാറ്റുകയായിരുന്നു.

---- facebook comment plugin here -----

Latest