Connect with us

Kerala

കാസര്‍കോട് ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

വീട്ടിനുള്ളില്‍ ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

Published

|

Last Updated

കാസര്‍കോട്  | കാസര്‍കോട്ട് ചന്തേരയില്‍ ഗൃഹനാഥനെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ പരത്തിച്ചാല്‍ സ്വദേശിഎം വി ബാലകൃഷ്ണന്‍ (54 ) ആണ് മരിച്ചത്.വീട്ടിനുള്ളില്‍ ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പുറത്തും രക്തക്കറ കണ്ടെത്തി. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

കുടുംബപ്രശ്‌നത്തെത്തുടര്‍ന്ന് പരുത്തിച്ചാലിലെ വാടക വീട്ടില്‍ ഒറ്റയ്ക്കാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും രാത്രി വലിയ ശബ്ദം കേട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു. രാവിലെ അയല്‍വാസി വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മരുമകനും ബാലകൃഷണനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി സൂചനയുണ്ട്. വാടക വീട്ടില്‍ നിന്നും മരുമകന്റെ ആധാര്‍ കാര്‍ഡ് പോലീസിന് ലഭിച്ചു. മരുമകനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇയാള്‍ ഒളിവിലാണെന്നും പോലീസ് സൂചിപ്പിച്ചു.

 

---- facebook comment plugin here -----

Latest