Connect with us

Kerala

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്: പാര്‍ട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് എം വി ഗോവിന്ദന്‍

'തെറ്റായ നിലപാട് ഉണ്ടായിട്ടില്ലെന്നു പറയുന്നില്ല. എന്നാല്‍, അവയെല്ലാം പരിഹരിച്ചിട്ടുണ്ട്. ശരിയല്ലാത്ത നിലപാടിനെ ശരി എന്ന് പറയാനില്ല.'

Published

|

Last Updated

കണ്ണൂര്‍ | കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തെറ്റായ നിലപാട് ഉണ്ടായിട്ടില്ലെന്നു പറയുന്നില്ല. എന്നാല്‍, അവയെല്ലാം പരിഹരിച്ചിട്ടുണ്ട്. ശരിയല്ലാത്ത നിലപാടിനെ ശരി എന്ന് പറയാനില്ല. കരുവന്നൂര്‍ വിഷയം സഹകരണ മേഖലക്ക് തിരിച്ചടിയാണെന്ന ആക്ഷേപങ്ങള്‍ ഗോവിന്ദന്‍ തള്ളിക്കളഞ്ഞു.

കരുവന്നൂര്‍ തട്ടിപ്പില്‍ തൃശൂര്‍ ജില്ലയിലെ നേതാക്കളെ എം വി ഗോവിന്ദന്‍ താക്കീത് ചെയ്തിരുന്നു. പാര്‍ട്ടി പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ പാര്‍ട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും് ഗോവിന്ദന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പറയുകയും ചെയ്തു.

കരുവന്നൂരിന് പിന്നാലെ മറ്റ് ബാങ്കുകളുടെയടക്കം പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളിലും സെക്രട്ടേറിയേറ്റംഗങ്ങളില്‍ നിന്നും ഗോവിന്ദന്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.